ബെത്‌ലഹേമിലേക്കുള്ള യാത്ര – ഇരുപതാം ദിനം

ക്രിസ്തുമസ്! മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ ജന്മദിനം. മനുഷ്യന്റെ രക്ഷയ്ക്കായി സ്വന്തം ജീവനും ജീവിതവും മാറ്റിവച്ച്, ഒരു പുല്‍ക്കൂടോളം താഴ്ന്ന ഈശോയ്ക്ക് നാം എന്ത് നല്‍കും? ഈ ചോദ്യത്തിന് നല്‍കാനുള്ള ഉത്തരത്തിലേയ്ക്കുള്ള യാത്രയാവണം നമ്മുടെ ക്രിസ്തുമസ് ഒരുക്കം.

ഉണ്ണീശോയ്ക്കുള്ള സമ്മാനങ്ങളുമായുള്ള നമ്മുടെ യാത്ര ഇരുപതാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

‘പ്രിയ ഉണ്ണീശോയെ, സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമാണല്ലോ അങ്ങ്. ഈ ക്രിസ്തുമസ് കാലം മറ്റെല്ലാത്തിനും ഉപരിയായി അങ്ങയെ സ്‌നേഹിക്കുവാനുള്ള കൃപ തരണമേ. ആമ്മേന്‍.’

ബെത്‌ലഹേമിലേക്കുള്ള നമ്മുടെ യാത്രയില്‍ ഇന്നേ ദിവസം നമുക്ക് സൗമ്യത പാലിക്കാന്‍ ശ്രമിക്കാം. മറ്റുള്ളവരോട് സൗമ്യതയില്‍ പെരുമാറിക്കൊണ്ട് നമ്മുടെ ഇന്നത്തെ ദിവസത്തെ കൂടുതല്‍ അനുഗ്രഹപ്രദമാക്കാം. അങ്ങനെ ഉണ്ണീശോയ്ക്കായി പിള്ളക്കച്ച നല്‍കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.