സീറോ മലബാര്‍ കൈത്താക്കാലം മൂന്നാം ബുധൻ ജൂലൈ 29 യോഹ. 13: 1-15 മിശിഹായുടെ മാതൃക

കാല് കഴുകാന്‍ വിസമ്മതിക്കുന്ന പത്രോസിനോട് യേശു പറയുന്നത് ശ്രദ്ധിക്കണം. “ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടു കൂടെ പങ്കില്ല.” പത്രോസിന് യേശുവിനോടു കൂടെ പങ്കുണ്ടാകുന്നത് കാല്‍ കഴുകുന്നതുകൊണ്ടാണ്.

പരസ്പരം ജീവിതത്തില്‍ പങ്കുകാരാകുന്നത്, ബന്ധത്തിലാകുന്നത് കാല്‍ കഴുകുന്നതിലൂടെയാണ്. എളിമയുടെ മഹത്തായ സന്ദേശവും മാതൃകയുമാണ് ഈശോ നമുക്ക് നൽകുന്നത്. എല്ലാ ഹൃദയബന്ധങ്ങളും തുടങ്ങുന്നതും വളരുന്നതും കാല്‍ കഴുകലിലൂടെയാണ്. എളിമപ്പെടുക എന്നത് സ്നേഹത്തിന്റെ ഒരു ഭാവമാണെന്ന് മനസ്സിലാക്കുക. ഈ തിരിച്ചറിവാണ് നമ്മുടെ ജീവിതത്തെ സുന്ദരമാക്കുന്നത്. ചില നിലപാടുകളും വാക്കുകളുമൊക്കെ കാല്‍ കഴുകുന്നതിന്റെ പ്രതീകങ്ങളാണെന്ന് ഓര്‍മ്മിക്കുക. മിശിഹാ നമുക്കു നല്‍കിയ കാല്‍ കഴുകുന്നതിന്റെ മാതൃക നമുക്കും ജീവിതത്തില്‍ പിന്തുടരാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.