ബെത്‌ലഹേമിലേയ്ക്കുള്ള യാത്ര – പത്തൊന്‍പതാം ദിനം

ക്രിസ്തുമസ് ഉണ്ണീശോയുടെ എളിമയിലേക്കുള്ള ഒരു ക്ഷണമാണ്. കാലിത്തൊഴുത്തിന്റെ അസൗകര്യങ്ങള്‍ക്കു മുന്നില്‍ മനുഷ്യനായി അവതരിച്ച ദൈവ പുത്രന്റെ എളിമ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് ശ്രമിക്കാം.

ബെത്‌ലഹേമിലേയ്ക്കുള്ള നമ്മുടെ യാത്ര പത്തൊന്‍പതാം ദിനത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാര്‍ത്ഥിക്കാം:

എന്റെ പ്രിയ ഉണ്ണീശോയെ, താഴ്മയുടെയും വിനയത്തിന്റെയും മാതൃകയാണല്ലോ അങ്ങ്. അങ്ങയുടെ ഹൃദയം പോലെ എന്റെ ഹൃദയത്തെയും രൂപാന്തരപ്പെടുത്തുവാന്‍  എന്നെ സഹായിക്കണമേ. ആമ്മേന്‍.

നമ്മുടെ ജീവിതത്തിലെ കുറവുകളേയും കുറ്റങ്ങളേയും അംഗീകരിക്കുന്നവരായി മാറുവാന്‍ നമുക്ക് പരിശ്രമിക്കാം. നമ്മുടെ കുറവുകളെ കുറിച്ചുള്ള ബോധ്യം നമ്മില്‍ എളിമ നിറയ്ക്കും. ആ കുറവുകളിലേയ്ക്ക് ഈശോയെ ക്ഷണിക്കാം. അങ്ങനെ ഈശോയ്ക്കായി കയ്യുറകള്‍ സമ്മാനിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.