ജോൺ പോൾ പാപ്പ പുരസ്‌കാരം പ്രഖ്യാപിച്ചു

കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജോൺ പോൾ പാപ്പാ പുരസ്‌കാരം പ്രഖ്യാപിച്ചു. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബോട്സ്വാന ഗെബ്രോൺ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലോ ആൻഡ് പ്രഫഷണൽ സ്റ്റഡീസ് മാനേജിംഗ് ഡയറക്ടർ ഡോ. ആന്റണി പി. ജോസഫ് എന്നിവർ അർഹരായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് മേയ് 11ന് പത്തിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ മിസോറാം ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുമെന്ന് കാത്തലിക് ഫെഡ റേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ റവ. ഡോ. മാണി പുതിയിടം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.