ശുദ്ധീകരാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഈശോ വി. ജത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഈശോ വി. ജത്രൂതിനെ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചിരുന്നു. സഭയില്‍ മരിച്ച വിശ്വാസികളുടെ ശാന്തിക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഇന്നു കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു ചെറിയ പ്രാര്‍ത്ഥനയാണ് ഇത്.

ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം പ്രാര്‍ത്ഥിക്കുമ്പോള്‍ ആയിരം ആത്മാക്കള്‍ ശുദ്ധീകര സ്ഥലത്ത് നിന്ന് മോചിതരാകും എന്ന് ഈശോ വി. ജത്രൂദിനോട് വെളിപ്പെടുത്തിയിരുന്നു. ആ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുകയാണ്:

‘നിത്യപിതാവേ, ഇന്നേ ദിവസം ലോകമാസകലം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍, അങ്ങേയ്ക്ക് സമര്‍പ്പിക്കുന്ന അങ്ങേ തിരുക്കുമാരന്റെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ സകല ആത്മാക്കള്‍ക്കും ലോകത്തിലെ എല്ലാ പാപികള്‍ക്കും സാര്‍വത്രിക സഭയിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്ക് വേണ്ടിയും ഞാന്‍ കാഴ്ച വച്ചുകൊള്ളുന്നു. ആമ്മേന്‍’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.