സഭയുടെ വൈവിധ്യത്തെ ആഘോഷിക്കാൻ സംഗീതത്തെ ഉപകരണമാക്കി ജസ്യൂട്ട് വൈദികൻ

സഭയുടെ വൈവിധ്യത്തെ കുറിച്ച് ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുവാൻ സംഗീതത്തെ ഉപകരണമാക്കുകയാണ് ചിലിയിൽ നിന്നുള്ള ജസ്യൂട്ട് വൈദികൻ. ഫാ. ക്രിസ്തോബാൾ ഫോൺസ് ആണ് ആ വൈദികൻ. തന്റെ ഹൃദയത്തെ സ്പർശിച്ച മുഖങ്ങളിൽ നിന്നും സംഗീതത്തെ ആവിഷ്കരിച്ചുകൊണ്ട് മുന്നോട്ട് പോവുകയാണ് ഫാ. ക്രിസ്തോബാൾ ഫോൺസ്.

“വിവിധ രാജ്യങ്ങളിലും ചിലിയുടെ വിവിധ ഭാഗങ്ങളിലുമുള്ള പല സമൂഹങ്ങളെയും ഞാൻ അടുത്തറിഞ്ഞു. ഗ്രാമീണ സമൂഹങ്ങൾ, നഗര കമ്മ്യൂണിറ്റികൾ, ചെറുപ്പക്കാരുടെ കമ്മ്യൂണിറ്റികൾ, മുതിർന്നവർ, കുട്ടികൾ അങ്ങനെ പല വിഭാഗത്തിലുള്ള ആളുകൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമ്പന്നവും നമ്മുടെ സഭ പ്രതിഫലിപ്പിക്കുന്നതുമായ വൈവിധ്യത്തെ ഞാൻ കാണുകയായിരുന്നു”- ഫാ. ക്രിസ്തോബാൾ ഫോൺസ് പറഞ്ഞു. ഈ വൈവിധ്യത്തെ, മനസ്സിൽ പതിഞ്ഞ അനുഭവങ്ങളെ വരികളാക്കുകയും അവയ്ക്കു സംഗീതം പകരുകയും ആണ് ഈ വൈദികൻ.

ബെർക്ക്‌ലി കോളേജ് ഓഫ് മ്യൂസിക്കിൽ പഠിക്കുന്ന സമയം 700 -ലധികം പ്രാർഥനാ കച്ചേരികളും 11 ആൽബങ്ങളും ചെയ്ത ഈ വൈദികൻ സംഗീത ലോകത്തിലേയ്ക്ക് കടന്നു വരുന്നത് പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ല. മറിച്ച്, പ്രത്യാശ വറ്റിത്തുടങ്ങിയ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ കിരണം സൃഷ്ടിക്കുന്നതിനാണ്. സംഗീതത്തിലൂടെ തന്നിൽ നിഷിപ്തമായിരിക്കുന്ന ദൈവ വചന പ്രഘോഷണം സാധ്യമാക്കുകയാണ് തന്റെ പ്രധാന ലക്‌ഷ്യം എന്ന് സംഗീതത്തെ സ്നേഹിക്കുന്ന ഈ വൈദികൻ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.