ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 07 – താമാർ

മത്തായി സുവിശേഷകൻ വിവരിക്കുന്ന ഈശോയുടെ വംശാവലിയിലെ അഞ്ച് സ്ത്രീകളിൽ ഒരുവളാണ് താമാർ. ദൈവദാനങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെയും ദൈവത്തിന്റെ സ്നേഹവും ഔദാര്യവും ഒരു വ്യകതി എങ്ങനെ ചൂഷണം ചെയ്തു എന്നതിന്റെയും വിവരണമാണ് താമാറിന്റെ കഥയിലുള്ളത്. താമാറിന്റെ ആദ്യ രണ്ട് ഭർത്താക്കന്മാരും മരണപ്പെട്ടപ്പോൾ അവൾ അപകീർത്തിക്കപ്പെട്ടു. അത് മാറ്റാനായി അവരുടെ പിതാവായ യൂദായെ അവൾ കബളിപ്പിച്ചു, യൂദായിൽ നിന്ന് അവൾക്ക് ഇരട്ടക്കുട്ടികളെ ലഭിച്ചു. അങ്ങനെ അബ്രഹത്തിന്റെ സന്തതിപരമ്പരിയിലെ ഒരു കണ്ണിയായി താമാർ മാറി.

ക്രിസ്തുവിന്റെ വംശാവലിയിൽ തിന്മ ചെയ്തവർക്ക് എങ്ങനെ സ്ഥാനം കിട്ടിയെന്ന് നമ്മൾ സംശയിക്കുന്നുണ്ടാവും. ക്രിസ്തു എല്ലാവരുടേതുമാണ്. അവൻ ആരുടെയും സ്വകാര്യ അവകാശമല്ല. ക്രിസ്തുമസ് നൽകുന്ന സാർവ്വത്രികയിലേയ്ക്കാണ് താമാറിന്റെ കഥ വിരൽചൂണ്ടുന്നത്. ഫ്രാൻസിസ് പാപ്പയുടെ ഉദ്ബോധനങ്ങളിൽ പ്രധാനപ്പെട്ട ഒരു വസ്തുതയാണ് go to the periphery (അതിർത്തികളിലേയ്ക്കു പോവുക) എന്നത്. ക്രിസ്തുവിനെ തേടി അസാധാരണ സ്ഥലങ്ങളിലേയ്ക്കു പോവുക അതും ആഗമനകാലത്തീന്റെ ചൈതന്യം തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.