ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: 1 സൃഷ്ടി

ഫാ. ജെയ്സൺ കുന്നേൽ

ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ

ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. “ജെസ്സയുടെ കുറ്റിയില്‍നിന്ന്‌ ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന്‌ ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും.” (ഏശയ്യാ 11:1). ജെസ്സയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും വിരൽ ചൂണ്ടുന്നു.

ജെസ്സയുടെ വൃക്ഷത്തെക്കുറിച്ചുള്ള ചിന്തകൾ രക്ഷാകര ചരിത്രത്തിന്റെ ഉള്ളറകളിലേക്കു യാത്ര ചെയ്യുന്നതിനു നമ്മെ സഹായിക്കും. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര വിഷയങ്ങളിലൊന്നായ മിശിഹായുടെ മനുഷ്യവതാരത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ ജസ്സെയുടെ വൃക്ഷത്തിന്റെ ചിന്തകൾ ആഗമനകാലത്തെ അഥവാ മംഗള വാർത്ത കാലത്തെ സമ്പന്നമാക്കും.

ഡിസംബർ 1 — സൃഷ്ടി

രക്ഷാകര ചരിത്രത്തെപ്പറ്റിയുള്ള ഒരു വിചിന്തനവും നമ്മുടെ ഉത്ഭവം ദൈവമാണന്നു അംഗീകരിക്കാതെ ആരംഭിക്കാൻ കഴിയുകയില്ല. ദൈവം നമ്മളെ അവന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുകയും നമ്മൾ “വളരെ മനോഹരമായിരിക്കുന്നു” എന്നു പ്രഖ്യാപിക്കുകയും ചെയ്തു.

അവനിൽ നിന്നു നമ്മൾ പലപ്പോഴും അകന്നു പോകുന്നുവെങ്കിലും അവന്റെ സ്നേഹത്തിൽ വസിക്കുന്നതിനാണു നമ്മുടെ വിളി എന്നു നമുക്കറിയാം. അവന്റെ സ്നേഹത്തിനു അതിർവരമ്പുകളില്ല അതിനാലാണ് നമ്മളെ തിരികെ നേടുന്നതിനായി ഏകജാതനെ തന്നെ അവൻ നമുക്കു നൽകിയത്. പിതാവിന്റെ ഏകജാതനെ ഹൃദയത്തിൽ സ്വീകരിക്കുമ്പോഴാണ് നമ്മളും നമുക്കുള്ളവയും വളരെ മനോഹരാകുന്നത്.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.