പ്രതിസന്ധികളുടെ നേരത്ത് ദൈവത്തിലേയ്ക്ക് വേഗം തിരികെയെത്തുക: ഫാ. റാണിറോ

പല വിധത്തിലുള്ള പ്രതിസന്ധികളാല്‍ വലയുമ്പോള്‍ ക്രിസ്തുവിലേയ്ക്ക് വേഗം ഓടിയടുക്കണം എന്ന് പാപ്പയെ ഓര്‍മിപ്പിച്ച് കപ്പൂച്ചിന്‍ വൈദികന്‍. പേപ്പല്‍ വസതിയിലെ ഉപദേശകനായ ഫാ. റാണിറോ ആണ് ഈ കാര്യം ഓര്‍മ്മപ്പെടുത്തിയത്.

ക്രിസ്തുമസിനോട് അനുബന്ധിച്ച് പാപ്പായ്ക്കും പേപ്പല്‍ വസതിയിലെ ഉദ്യോഗസ്ഥര്‍ക്കുമായി നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം പറഞ്ഞത്. നമ്മുടെ ആന്തരിക സമാധാനം ഇല്ലാതാക്കുന്ന പ്രതിസന്ധികള്‍ ദൈവവുമായുള്ള ആഴമായ ബന്ധത്തില്‍ നിന്നുകൊണ്ട് നമുക്ക് അതിജീവിക്കാന്‍ കഴിയും. അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് ഈശോ പറയുന്നത്. നമ്മള്‍ ചോദിക്കുന്നത് അവിടുന്ന് തരും എന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ നാം ഈശോയെ അന്വേഷിച്ചു ചെല്ലണം. അവിടുത്തെ കണ്ടെത്തണം. അദ്ദേഹം ഓര്‍മിപ്പിച്ചു.

വി. ഫ്രാന്‍സിസ് അസീസിയുടെ ജീവിതത്തിന്റെ അവസാന സമയങ്ങളില്‍ അദ്ദേഹം കൂടെയുള്ള ചിലരുടെ പ്രവര്‍ത്തികളില്‍ അസ്വസ്ഥനായിരുന്നു. അസ്വസ്ഥമായ മനസോടെ പ്രാര്‍ത്ഥനയില്‍ ആയിരുന്നപ്പോള്‍ ദൈവം ഫ്രാന്‍സിസ് അസീസിയോടു പറഞ്ഞു, നീ എന്തിനു ഭയപ്പെടുന്നു. ഞാനാണ് എന്റെ അജഗണങ്ങളെ നയിക്കുവാനായി നിന്നെ ചുമതലപ്പെടുത്തിയത്. ആ എനിക്ക് നിന്നെ സംരക്ഷിക്കാന്‍ കഴിവിലെന്നാണോ? ഈ ചോദ്യം ദൈവം നമ്മോടും ചോദിക്കുന്നു’ അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.