മാതാവിന്റെ ജനന തിരുനാള്‍ പ്രത്യേക അവധി ദിനമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഫിലിപ്പീന്‍സ്

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളായ സെപ്റ്റംബർ എട്ടാം തീയതി പ്രത്യേക അവധി ദിനമായി പ്രഖ്യാപിക്കാനുള്ള ബില്ല് ഫിലിപ്പീൻസിലെ ജനപ്രതിനിധി സഭ പാസാക്കി. ജനപ്രതിനിധികളുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് നിയമം പാസാക്കിയത്.

റുഡോൾഫോ ഫരിനാസ് എന്ന ജനപ്രതിനിധിയാണ് ബില്ല് അവതരിപ്പിച്ചത്. മാതാവിന്റെ ജനനത്തിരുനാൾ ആഘോഷം പരിശുദ്ധ കന്യകാമറിയത്തോടുള്ള ക്രിസ്ത്യാനികളുടെ സ്നേഹത്തിന്റെയും, ഭക്തിയുടെയും പ്രകടനമാണെന്ന് റുഡോൾഫോ ഫരിനാസ് പറഞ്ഞു. മറ്റു ചില ജനപ്രതിനിധികളും ബില്ലിന് രൂപം കൊടുക്കുന്നതിൽ റുഡോൾഫോ ഫരിനാസിനെ സഹായിക്കാന്‍ രംഗത്തെത്തിയിരിന്നു.

1942 സെപ്റ്റബർ 12 ന് ‘ഇംപോസ്തി നോബിസ്’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പ, അമലോത്ഭവ മറിയത്തെ ഫിലിപ്പീൻസിന്റെ മദ്ധ്യസ്ഥ സഹായിയായി പ്രഖ്യാപിച്ചിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.