ഛത്തീസ്ഗഡില്‍ ഗോത്രവർഗ്ഗക്കാർ നിർമ്മിച്ച ക്രൈസ്തവ ദൈവാലയം പൊളിച്ചുനീക്കി

ചത്തീസ്ഗഡിലെ തെലങ്ക പാറ എന്ന ആദിവാസി സമൂഹത്തിന്റെ ഒരു പള്ളി മുന്നറിയിപ്പില്ലാതെ തകർക്കപ്പെട്ടു. ഈ വർഷം ഫെബ്രുവരിയിൽ കൊണ്ടഗാവ് ജില്ലയിൽ നിന്നുള്ള ചില കുടുംബങ്ങളാണ് ഈ പള്ളി നിർമ്മിച്ചത്. എന്നാൽ ഇത് പൊതുഭൂമിയിലാണെന്നു പറഞ്ഞ് നശിപ്പിക്കുകയായിരുന്നു.

“ട്രൈബൽ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ പ്രതീകമായിരുന്ന പള്ളിയാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചത്. ഈ സംഭവത്തിനു ശേഷം ഗ്രാമത്തിലെ ആളുകൾ വളരെ ഭയപ്പാടിലാണ്” – ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യാനികളുടെ (ജിസിസി) പ്രസിഡന്റ് സാജൻ കെ. ജോർജ് പറഞ്ഞു.

“പള്ളി പൊളിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പൊളിച്ചുമാറ്റൽ സംബന്ധിച്ച അറിയിപ്പ് നൽകിയിരുന്നു. ക്രിസ്ത്യൻ ആദിവാസികൾ, ഗ്രാമത്തിനകത്ത് അനധികൃതമായി പള്ളി പണിയുന്നത് സംബന്ധിച്ച പരാതിയുടെ വെളിച്ചത്തിലാണിത്. ഇതുവരെ ഈ നിയമലംഘനങ്ങൾക്ക് അധികൃതർ നടപടിയെടുത്തിട്ടില്ല” എന്നാണ് സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നത്.

“നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ ആദിവാസി ക്രിസ്ത്യാനികൾക്കെതിരെയും ഉയർന്നിട്ടുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. ആദിവാസി ക്രിസ്ത്യാനികൾക്കെതിരെ പിന്തുണ നേടാനും അഭിപ്രായവ്യത്യാസവും സംശയവും വളർത്താനുമുള്ള ഒരു മാർഗ്ഗമാണ് ഇത്തരം മതപരിവർത്തന ആരോപണങ്ങൾ” – സാജൻ കെ. ജോർജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.