ക്രൈസ്തവന്റെ അടിസ്ഥാന സവിശേഷത ആയിരിക്കേണ്ടത് ഇവയൊക്കെ

സമചിത്തതയും പ്രാര്‍ത്ഥനയിലുള്ള ജാഗരൂകതയും ഓരോ ക്രൈസ്തവന്റെയും അടിസ്ഥാന സവിശേഷതയായിരിക്കണം. കാരണം, പ്രാര്‍ത്ഥനയോടുള്ള വിമുഖതയും ആത്മസംയമനമില്ലായ്മയും നമ്മെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കും. ഇത് രണ്ടും ക്രൈസ്തവന് അത്യാവശ്യമാണെന്ന് തിരുവചനവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് ഇവ രണ്ടും അത്യാവശ്യമായിരിക്കുന്നത് എന്നു ചോദിച്ചാല്‍ അതിന് വിശുദ്ധ ഗ്രന്ഥം നല്‍കുന്ന ഉത്തരം ഇതാണ്…

“സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ സമിചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍” (പത്രോസ് 4:7). ജീവിതത്തിന്റെ അവസാനം എപ്പോഴെന്ന് അറിയാത്തതുകൊണ്ടു തന്നെ നമ്മുടെ ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി നമുക്ക് സമചിത്തതയോടെ കഴിയാം. പ്രാര്‍ത്ഥനയില്‍ ജാഗരൂകരായിരിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.