ദിവ്യകാരുണ്യ കോൺഗ്രസിനായുള മാർപാപ്പായുടെ വരവിനായി ഹംഗറി തയ്യാറെടുക്കുന്നു

ഈ വർഷത്തെ ദിവ്യകാരുണ്യ കോൺഗ്രസ് ഹംഗറിയിൽ നടത്തപ്പെടുമ്പോൾ ഫ്രാൻസിസ് പാപ്പായുടെ വരവിനായി രാജ്യം കാത്തിരിക്കുന്നു. കൊറോണ മഹാമാരി ഹംഗറിയെയും തളർത്തിയിട്ടുണ്ടെങ്കിലും പാപ്പായുടെ വരവ് ഒരു പ്രതീക്ഷയുടെ അടയാളമായി കാണുന്നു എന്ന് കർദ്ദിനാൾ പീറ്റർ എർഡോ പറഞ്ഞു. സെപ്റ്റംബറിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുവാനാണ് പാപ്പാ ഹംഗറിയിൽ എത്തുക.

പത്ത് ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് 29,000 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ബിഷപ്പ് പറഞ്ഞു. ബുഡാപെസ്റ്റിലെ ഹീറോസ് സഖിയായരിൽ വച്ചു നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ സമാപനചടങ്ങിൽ ഫ്രാൻസിസ് പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കും. വിശ്വാസികളും വിവിധ ഭക്തസംഘടനാ ഭാരവാഹികളുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് കോവിഡ് ഏൽപിച്ച ആഘാതത്തിൽ നിന്ന് കരകയറുവാൻ വിശ്വാസികൾക്ക് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നടത്താനിരുന്ന പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. സെപ്റ്റംബർ അഞ്ചു മുതൽ 12 വരെ നടക്കുന്ന സമ്മേളനത്തിൽ മറ്റ് സഭാനേതാക്കളും മതപ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.