ഹ്യുമാനേ വീത്തേ ആധുനിക സമൂഹത്തിനായുള്ള  പ്രവചനാത്മക ഗ്രന്ഥം 

ആധുനിക സമൂഹത്തിന് ആവശ്യമായ ജീവന്റെ മൂല്യങ്ങള്‍ പകരുന്ന പ്രവചനാത്മകമായ ഗ്രന്ഥമായിരുന്നു പോള്‍ ആറാമന്‍ പാപ്പായുടെ ‘ഹ്യുമാനേ  വീത്തേ’ എന്നു മെക്‌സിക്കന്‍ ബിഷപ്പ് ജെയിംസ് വോള്‍. പോള്‍ ആറാമന്‍ പാപ്പായെ വിശുദ്ധനായി പ്രഖ്യാപിക്കാനിരിക്കെ അദ്ദേഹത്തിന്റെ മഹത്തായ ദര്‍ശനങ്ങള്‍ അടങ്ങിയ ഹ്യുമാനേ  വീത്തേ എന്ന ചാക്രിക ലേഖനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബ ബന്ധങ്ങളും സാമൂഹിക അടിത്തറകളും തകര്‍ന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തില്‍  മൂല്യാധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിന് സഹായിക്കുന്ന അനേകം ആശയങ്ങളുടെ ബ്ലൂ പ്രിന്റാണ് ഈ ചാക്രിക ലേഖനം. ഇന്നത്തെ സാഹചര്യത്തില്‍ സഭയ്ക്ക് മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുക എന്ന ധര്‍മ്മത്തില്‍ നിന്ന് മാറി നില്ക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1960 ല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായ സാംസ്‌കാരിക സാമൂഹിക ധാര്‍മിക വ്യതിയാനങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ഹ്യുമാനേ  വീത്തേ’ എന്ന ചാക്രിക ലേഖനം പുറപ്പെടുവിക്കുന്നത്. ജീവനെയും ലൈംഗികതയെയും കുറിച്ചുള്ള സഭയുടെ ധാര്‍മിക കാഴ്ചപ്പാടുകളുടെ നേര്‍ രേഖയായിരുന്നു ‘ഹ്യുമാനേ  വീത്തേ’. അമ്പതു വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടാകാനിരിക്കുന്ന ധാര്‍മിക അധഃപതനത്തെ മുന്‍കൂട്ടി കണ്ടു സമൂഹത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി തയ്യാറാക്കിയ ‘ഹ്യുമാനേ  വീത്തേ’ ആധുനിക സഭയ്ക്കായി കരുതപ്പെട്ട പ്രവചനാത്മകമായ ഗ്രന്ഥമായിരുന്നു.

മരണത്തിന്റെ സംസ്‌കാരത്തെ അതിജീവിക്കുന്നതിനായി ഇന്നത്തെ സഭയ്ക്കായി സൂക്ഷിക്കപ്പെട്ട, തയ്യാറാക്കപ്പെട്ട നിര്‍ദ്ദേശങ്ങളായിരുന്നു ‘ഹ്യുമാനേ  വീത്തേ’.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.