വി. കുർബാനയും അനുദിന വചനവും: ഡിസംബർ 7

ഫാ. ആൽവിൻ mcbs

സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം പ്രവാചകന്‍മാരും നീതിമാന്‍മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല (മത്തായി 13: 17). തന്നെ കാണുകയും കേൾക്കുകയും ചെയ്യുന്ന ജനത്തെ നോക്കി ഈശോ അരുളിചെയ്ത വാക്കുകളാണിവ.

ഈശോയുടെ കാലഘട്ടത്തിലുള്ളവർ അവനെ കാണുകയും കേൾക്കുകയും ചെയ്തുള്ളുവെങ്കിൽ ഇന്ന് നാം അവനെ കാണുകയും, കേൾക്കുകയും, ഉള്ളിൽ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് സാധ്യമാകുന്നത് കുർബാനയർപ്പണത്തിലൂടെയാണ്. വചന ശുശ്രൂഷയിലൂടെ ഈശോയെ നാം കേൾക്കുന്നു. “അനാഫൊറ”യിൽ നാം ഈശോയെ കുർബാനയായി കാണുന്നു. കുർബാന സ്വീകരണത്തിൽ ഈശോയെ നമ്മുടെ ഉള്ളിലേക്കു സ്വീകരിക്കുന്നു. ഈശോയെ കേൾക്കുകയും, കാണുകയും, സ്വീകരിക്കുകയും ചെയ്യുന്ന നമ്മൾ എത്രയോ ഭാഗ്യപ്പെട്ടവർ.

ഫാ. ആൽവിൻ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.