സ്പാനിഷ് ആശ്രമത്തിനു നേരെ ആക്രമണം

സ്‌പെയിനിൽ ദൈവാലയങ്ങൾക്കും ചാപ്പലുകൾക്കും നേരെയുള്ള ആക്രമണം തുടരുകയാണ്. അവസാനമായി ആക്രമണം നടന്നത് അലികാന്റെ പ്രവിശ്യയിലെ ക്രൈസ്റ്റ് മോസ്റ്റ് ഹോളി സന്യാസിമഠത്തിലാണ്. ആശ്രമത്തിൽ മോഷണം നടത്തിയതിനു ശേഷം ആശ്രമത്തിലെ ചാപ്പൽ തകർക്കുകയും ചെയ്തു.

സ്‌പെയിനിന്റെ മധ്യതീരത്ത് നിന്നും മെഡിറ്ററേനിയൻ തീരത്ത് നിന്നും 25 മൈൽ അകലെയാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. സമീപവാസികളായ ആളുകൾക്ക് ഇവിടെ സ്ഥാപിച്ചിരുന്ന ക്രിസ്തു രൂപത്തോട് വളരെയേറെ ഭക്തിയുണ്ടായിരുന്നു. അതിനാൽ തന്നെ ഈ ആക്രമണം പ്രദേശവാസികളെയും സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

ഓഗസ്റ്റ് 15 -നാണ് സംഭവം കണ്ടെത്തുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തത്. കാസയും പീലാസയും മാതാവിന്റെയും ഈശോയുടെയും രൂപത്തിൽ വച്ചിരുന്ന മെറ്റൽ കിരീടങ്ങളും വ്യാകുലമാതാവിന്റെ രൂപത്തിൽ ഉണ്ടായിരുന്ന വാളും മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ഉൾപ്പെടുന്നു. മോഷണത്തെ കൂടാതെ ചാപ്പലിൽ ഉണ്ടായിരുന്ന അൾത്താര തകർക്കുകയും ചെയ്ത നിലയിലായിരുന്നു. കൂടാതെ ആരാധനാ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.