ശരിയായ നിയമനിര്‍മ്മാണം ആവശ്യം: കര്‍ദിനാള്‍ ഔസ

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിറുത്തുന്നതില്‍  ശരിയായ നിയമനിര്‍മ്മാണം ആവശ്യമാണെന്ന് കര്‍ദിനാള്‍ ഔസ. ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം ഓര്‍മിപ്പിച്ചത്.

‘നിയമ സംവിധാനങ്ങളെ ബലപ്പെടുത്തിയാല്‍, അത് നിരവധിയായ സംഘര്‍ഷങ്ങളിലേയ്ക്കും നാശത്തിലേക്കും നയിക്കുന്ന ഭീതിയുടെയും പരസ്പര വിശ്വാസമില്ലായ്മയുടെയും അവസ്ഥകളെയും ഒഴിവാക്കുവാന്‍ സഹായിക്കും. അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്ന പ്രതിസന്ധികളെ ചെറുത്തുനില്‍ക്കാന്‍ ശരിയായതും ദീര്‍ഘ  വീക്ഷണമുള്ളതുമായ നിയമങ്ങള്‍ക്ക് കഴിയും.’ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

സത്യസന്ധവും വിവേചനരഹിതവുമായ നിയമപാലനം ഉറപ്പുവരുത്തുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിക്കുള്ള സുപ്രധാന പങ്ക് ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ എടുത്തുകാട്ടി. അവ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒത്തൊരുമിച്ചു ശ്രമിക്കണമെന്നും അദ്ദേഹം വിവിധ രാജ്യങ്ങളിലെ പ്രതിനിധികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.