ദുഃഖവെള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ലണ്ടന്‍ പോലീസ് ഖേദം പ്രകടിപ്പിച്ചു

ദുഃഖവെള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ലണ്ടന്‍ പോലീസ് ഖേദം പ്രകടിപ്പിച്ചു. ഏപ്രില്‍ 11 -ലെ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ക്രൈസ്റ്റ് കിംഗ് ദേവാലയത്തില്‍ നേരിട്ടെത്തിയാണ് ഡിറ്റക്ടീവ് സൂപ്രണ്ടന്റ് ആന്‍ഡി വാഡെ വിശ്വാസികളോട് മാപ്പ് പറഞ്ഞത്.

ദുഃഖവെള്ളിയാഴ്ച നടന്ന സംഭവങ്ങളെക്കുറിച്ച് നമ്മളെല്ലാവരും ബോധവാന്മാരാണെന്ന് പറഞ്ഞ അദ്ദേഹം, പകര്‍ച്ചവ്യാധിയുടെ കാലത്ത് എല്ലാവരും സുരക്ഷിതരായി കഴിയേണ്ടതുണ്ടെന്ന കാരണത്താലാണ് തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെടുത്തിയതെന്ന് അറിയിച്ചു. എങ്കിലും നിരവധി ആളുകളെ ആ സംഭവം നിരാശപ്പെടുത്തിയെന്ന് മനസിലാക്കിയതായി അറിയിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ബല്‍ഹാം ദേവാലയത്തില്‍ ദുഃഖവെള്ളിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് പോലീസ് ഇടപെടലുണ്ടായത്. ഒന്നുകില്‍ വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പുറത്തുപോകണം; അല്ലെങ്കില്‍ പിഴയോ അറസ്‌റ്റോ നേരിടേണ്ടിവരും എന്നായിരുന്നു പോലീസിന്റെ താക്കീത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.