സത്നാ, സാഗർ, ഉജ്ജയിൻ രൂപതകളുടെ സുവർണ്ണ ജൂബിലി ആഘോഷം സമാപിച്ചു

മധ്യപ്രദേശിലെ സത്നാ,സാഗർ, ഉജ്ജയിൻ എന്നീ സീറോമലബാർ രൂപതകളുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. സാമൂഹ്യ സേവന പദ്ധതികൾ ഉൾപ്പെടെ വിപുലമായ പരിപാടികൾ ആണ് ജൂബിലി വർഷത്തിൽ നടത്തിയത്.

സാഗർ രൂപതയുടെ ജൂബിലി ആഘോഷം നവംബർ 12 നു സെന്റ് തെരേസാസ് കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. സാഗർ രൂപതയിൽ സേവനം ചെയ്ത ആദ്യകാല മിഷനറിമാരുടെ സംഗമം ജൂബിലി വേളയെ വേറിട്ട ഒരു അനുഭവമാക്കി മാറ്റി. സത്നാ ക്രൈസ്റ്റ് ജ്യോതി സ്കൂൾ അങ്കണത്തിൽ ആണ് സത്നാ രൂപതയുടെ ജൂബിലി ആഘോഷങ്ങൾ നടന്നത്. നവംബർ 16 ,17 തീയതികളിൽ ആണ് ഉജ്ജയിൻ രൂപതയുടെ ജൂബിലി ആഘോഷം നടന്നത്.

1968 -ൽ എക്സാർക്കേറ്റുകളായി സ്ഥാപിതമായ മൂന്നു രൂപതകളും അമ്പതു വർഷത്തിനിടെ മധ്യപ്രദേശിലെ സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.