ഗ്ലോബല്‍ റോസറി റിലേ ജൂണ്‍ 19-ന്! അജപാലകര്‍ക്കുവേണ്ടി വിശ്വാസിസമൂഹവും പ്രാര്‍ത്ഥനയില്‍ ഒന്നുചേരും

ലോകം മുഴുവനിലുമുള്ള വൈദികര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാന്‍ വിശ്വാസീസമൂഹം അണിചേരുന്ന ‘റോസറി റിലേ ഫോര്‍ പ്രീസ്റ്റ്’ ജൂണ്‍ 19-നു നടക്കും. ഇതോടനുബന്ധിച്ചുള്ള ആഗോളവ്യാപകമായി നടത്തുന്ന വൈദികരുടെ റോസറി റാലിയ്ക്ക് ഫ്രാന്‍സിസ് പാപ്പ അപ്പസ്‌തോലിക ആശീര്‍വാദം നല്‍കിയിരുന്നു.

വൈദികര്‍ക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അര്‍പ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും തിരുഹൃദയ തിരുനാളില്‍ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേള്‍ഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. ‘വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും പ്രാര്‍ത്ഥനയില്‍ അണിചേരുന്നുണ്ട്. ലോകം മുഴുവന്‍ ജപമാല ചൊല്ലി വലംവയ്ക്കുന്നതു വരെ ഈ യജ്ഞം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.