ഭ്രൂണഹത്യ ചെയ്യപ്പെട്ട 650 ശിശുക്കളുടെ സംസ്‌കാരം നടത്തി

ഭ്രൂണഹത്യ ചെയ്യപ്പെട്ട 650 ശിശുക്കളുടെ സംസ്‌കാരശുശ്രൂഷ പോളണ്ടിലെ ഗോണ്‍സിസ് നഗരത്തില്‍ നടന്നു. തലസ്ഥാന നഗരിയായ വാര്‍സോയിലെ വിവിധ ആശുപത്രികളില്‍ നിന്നാണ് ചലനമറ്റ 640 കുരുന്നുശരീരങ്ങള്‍ ലഭിച്ചത്. പ്രോലൈഫ് സംഘടനയായ ന്യൂ നസ്രത്ത് ഫൗണ്ടേഷന്റെ മരിയ ബിയിഗവിക്‌സാണ് സംസ്‌കാരശുശ്രൂഷകള്‍ക്കു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ നടത്തിയത്.

സിഡ്‌ലിസ് രൂപതാ മെത്രാനായ കസിമേര്‍സ് ഗുര്‍ദ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമാണ് സംസ്‌കാരശുശ്രൂഷകള്‍ നടന്നത്. അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷം മുതല്‍ ശിശുക്കളെല്ലാം ഓരോ വ്യക്തികളാണെന്നും അതിനാല്‍ അവര്‍ ഉചിതമായ ഒരു സംസ്‌കാരശുശ്രൂഷ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ അമ്മമാരുടെ ഉദരത്തില്‍ കഴിയുന്ന ശിശുക്കളില്‍ നിന്ന് ജീവിക്കാനുള്ള അവകാശം എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും കസിമേര്‍സ് ഗുര്‍ദ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.