ഫാ. സ്റ്റാൻ സ്വാമി ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു എൻഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമി ജാമ്യത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കണം എന്ന ആവശ്യവുമായി ആണ് ഹർജ്ജി സമർപ്പിച്ചിരിക്കുക. പ്രായാധിക്യവും നിരവധി രോഗങ്ങളും മൂലം ബുദ്ധിമുട്ടുന്ന വൈദികന് കഴിഞ്ഞമാസം കോടതി ജാമ്യം നിഷേധിച്ചിരുന്നു.

2020 ഒക്ടോബർ എട്ടിന് റാഞ്ചിയിൽ നിന്നാണ് എൻഐഎ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിനെതിരെ ഉള്ള കുറ്റം തെളിയിക്കുന്ന തെളിവുകൾ ഇല്ലെങ്കിലും അന്യായമായി തടങ്കലിൽ വയ്ക്കുന്ന അന്വേഷണസംഘത്തിന്റെ നടപടികൾക്കും ജാമ്യം നൽകാത്ത നടപടികൾക്കും എതിരെ അന്തരാഷ്ട്ര തലത്തിൽ പോലും പ്രതിഷേധം ഉയർന്നിരുന്നു. ഇപ്പോൾ മുംബൈയിലെ തലോജ ജയിലിലാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.