ദൈവത്തിന്റെ കണ്ണിലൂടെ ചരിത്രത്തെ വായിച്ച മാധ്യമ മിഷനറി യാത്രയായി 

ഇരുപതാം നൂറ്റാണ്ടിലെ സഭയുടെ മഹത്തായ മാധ്യമ മിഷനറിമാരിലൊരാളായ ഫാ. പിയേരോ ഗെഡ്ഡോ അന്തരിച്ചു. 88 വയസായിരുന്നു അദ്ദേഹത്തിന്. വിദേശ രാജ്യങ്ങളിലെ മിഷനുവേണ്ടിയുള്ള പൊന്തിഫിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ അംഗവും (PIME) മിഷണറി മാഗസിനുകളുടെ എഡിറ്ററും ആശയവിനിമയ ഏജൻസികളുടെ സ്ഥാപകനും  ആയിരുന്നു ഗേഡോ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ 30 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

“നടന്നുകൊണ്ടിരിക്കുന്ന ബൃഹത്തായ പ്രശ്നങ്ങളെ ഞാൻ നിഷേധിക്കുന്നില്ല, എന്നാൽ ദൈവത്തിന്റെ കണ്ണിലൂടെ അവരെ വായിക്കാൻ ശ്രമിക്കാം… മനുഷ്യരാശിയുടെ ചരിത്രവും, നമ്മുടെ വ്യക്തിഗത ചരിത്രവും, സഭയുടെ സഹസ്രീയ ചരിത്രവും, ദൈവത്തിന്റെ കരങ്ങളിൽ ആണ്” എന്ന് അദ്ദേഹം  “വിശ്വാസത്തിന്റെ അതിരുകളുടെ പ്രത്യേക ദൂതൻ” എന്ന തന്റെ ആത്മകഥയിൽ എഴുതിയിരുന്നു.

പല മിഷനറിമാരുടേയും വിശുദ്ധീകരണത്തിന് വേണ്ടി ഗെഡ്ഡോ വാദിച്ചു. കത്തോലിക്കാ പാരമ്പര്യം ഉള്ള കുടുംബത്തിലാണ് ഗെഡ്ഡോ ജനിച്ചത്. 1929-ൽ ഇറ്റലിയിലെ പീഡ്മോണ്ട് മേഖലയിൽ ട്രൊസാനോ വെർസെല്ലീസ് എന്ന സ്ഥലത്ത് ജനിച്ചു.  1942-ൽ അദ്ദേഹം ഫോറിൻ മിഷനുകളുടെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിച്ചു. 1953 ൽ അദ്ദേഹം ഒരു പുരോഹിതനായി. ഭാരത മിഷനറിയായി  പ്രവർത്തിക്കുവാൻ അദ്ദേഹം ആഗ്രഹിച്ചു എന്നാൽ  അദേഹത്തെ സഭ അധികാരികൾ മാധ്യമ  മിഷണറിയായി നിയമിക്കുകയാണുണ്ടായത്. 1959 ൽ ‘ലെ മിസ്സിഓനി കത്തോലിക്കെ’ എന്ന  മാസികയുടെ ചീഫ് എഡിറ്റർ ആയി അദ്ദേഹം നിയമിക്കപ്പെട്ടു.

വത്തിക്കാൻ പത്രമായ ല ഒസേർവതോരേ റോമാനോയ്ക്കായി പ്രവർത്തിക്കുമ്പോൾ രണ്ടാം വത്തിക്കാൻ കൌൺസിലിൽ അദ്ദേഹം പങ്കെടുത്തു. മിഷനറി പ്രവർത്തനത്തെ സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൌൺസിലിന്റെ ഡിക്രി ആയ ആഥ്‌ ജെന്തെസിന്റെ ഡ്രാഫ്റ്റ്‌  തയ്യാറാക്കുവാൻ  സഹായിച്ചു. ഒരു പത്രപ്രവർത്തകനും മാധ്യമ മിഷനനറിയുമായി ലോകം മുഴുവൻ  അദ്ദേഹം സഞ്ചരിച്ചു. ബ്രസീലിൽ അദ്ദേഹം ആർച്ച് ബിഷപ്പ് ഹെൽഡർ കാമരയുടെ സുഹൃത്തായി ആവുകയും പാവപ്പെട്ടവർക്കുവേണ്ടി ബിഷപ് ചെയ്യുന്ന പ്രവര്‍ത്തിയില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിരുന്നു.

1970-കളിൽ മദർ തെരേസയെ ഇന്ത്യയിലെ കൽക്കത്തയിൽ വച്ച് കണ്ടുമുട്ടി. അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ മദർ തെരേസയുടെ പ്രവർത്തങ്ങൾ  ലോകത്തെ അറിയിക്കുന്നതിന് സഹായിച്ചു. പത്രപ്രവർത്തകന്‍ എന്ന നിലയിലുള്ള കഴിവുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം സുവിശേഷം പ്രഘോഷണം തുടർന്നു.

കഴിയുന്നത്ര കാലം വരെ അദ്ദേഹം യാത്ര ചെയ്തു. അദ്ദേഹത്തിൻറെ അവസാന മിഷന്‍ പര്യടനം 2009 ബംഗ്ലാദേശിലേയ്ക്കയിരുന്നു. അന്ന് ഗെഡ്ഡോയ്ക്ക് 80 വയസായിരുന്നു.

പ്രവർത്തനത്തിലൂടെ ലോകം മുഴുവന്റെയും  മിഷനറിയായും സഭയുടെ ഹൃദയത്തിലെ ഒരു പ്രവാചക  ശബ്ദവും ആയി തീരുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.