സൗഹൃദങ്ങളെ പ്രോജക്ടുകളാക്കി മാറ്റരുത്: ഫാ. മൈക്ക് ഷ്മിത്സ്

ആധികാരികമായ ക്രിസ്തീയ സൗഹൃദത്തിനു താഴ്ന്നു കൊടുക്കുവാനുള്ള സൗമനസ്യവും നല്ല ഉദ്ദേശ്യങ്ങളും ആവശ്യമാണെന്ന് ഫാ. മൈക്ക് ഷ്മിത്സ്. കാത്തലിക് ലീഡര്‍ഷിപ്പ് കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തവരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ശിഷ്യത്വം സൗഹൃദത്തില്‍  വേരൂന്നിയതായിരിക്കണം എന്നും ധര്‍മ്മനിഷ്ഠയുള്ള സൗഹൃദമായിരിക്കണം അത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിദ്യാലയങ്ങളില്‍ ദൈവവചനം എത്തിക്കുവാന്‍ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നേതൃത്വ ഉച്ചകോടിയുടെ രണ്ടാം ദിനം സത്യസന്ധമായ സൗഹൃദങ്ങളെ കുറിച്ചുള്ള ക്ലാസുകൾ നയിച്ചത് ഫാ. മൈക്ക് ആയിരുന്നു. രണ്ടുപേർ ആയിരിക്കുന്നതാണ് ഒറ്റയാവുന്നതിനേക്കാൾ നല്ലത്. കാരണം ഒരാൾ വീണാൽ മറ്റേയാൾക്കു തന്റെ സുഹൃത്തിനെ ഉയർത്തി എടുക്കുവാൻ കഴിയും. എന്നാൽ സുഹൃത്തുക്കൾ ആരും ഇല്ലാത്ത ഒരു വ്യക്തി വീണാൽ അവനെ ഉയർത്തയെടുക്കുവാൻ ആർക്കും കഴിയില്ല എന്ന സഭാപ്രസംഗകന്റെ പുസ്‌തകത്തിൽ നിന്നുള്ള വചനം ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം ആരംഭിച്ചത്.

പലപ്പോഴും നാം ആളുകളെ ഓരോ പ്രോജക്ടുകളായി ആണ് കാണുന്നതെന്നും വ്യക്തികളായി കാണുന്നില്ല എന്നും പറഞ്ഞ മൈക്ക് അത് ശരിയായ പ്രവണതയല്ല എന്ന് അഭിപ്രായപ്പെട്ടു. ശിഷ്യത്വം എപ്പോഴും സൗഹൃദത്തിൽ വേരൂന്നിയതായിരിക്കണം എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.