ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍- മനുഷ്യസ്‌നേഹി

ദൈവപരിപാലനയുടെ നാദം മുഴങ്ങുന്നു
നാളെകളെകുറിച്ച് നീറാതെ….
നൽകിയതിൽ നന്ദിചൊല്ലി
നിൽക്കുന്നു നീ എന്നുമേ
പരിപാലനയുടെ പരിസരങ്ങളെ പ്രണയിച്ചു നീയെന്നും…
ആകുലതകൾ അതിജീവിച്ച ആത്മമേ
പ്രണാമം

വിണ്ടുകീറിയ പാദങ്ങൾ
കഴുകിമുത്തിയ കാരുണ്യമേ

കാലം മറക്കില്ല
നിൻ കരുണയുടെ സുവിശേഷം
വിശപ്പിന്റെ വിളിക്ക് കാത്തു കൊടുത്ത്
ഒരു തുണ്ടപ്പത്തിനായി തകർന്നവരെ
തലോടിയ നിൻ കൈത്തണ്ട
വിരുന്നൊരുക്കുവാൻ വിവേകം നൽകി
കാലത്തിനും ലോകത്തിനും

വിണ്ണിലേക്കു നീ വിരിച്ച കരങ്ങൾ
അപരനെ വാഴ്ത്തിയ നിൻ മനസിനൊപ്പം
മനുഷ്യത്വം കാട്ടി മുഖം നോക്കാതെ ഇന്നും
മനുഷ്യൻ എന്ന അതിർത്തിയിൽ നിന്ന്

വേണ്ടാത്തവർക്കു
വേണ്ടത് വിളമ്പിയ നിൻ മഹത്ത്വം

ഇത് നിന്റെ മകൻ – എന്ന
കാൽവരി നാദത്തിനു കൂട്ടുപോയ സോദരാ
കിട്ടിയത്തിനെല്ലാം സ്തോത്രഗീതാമാലപിച്ച
മനുഷ്യസ്‌നേഹി നീ
വർണ്ണങ്ങൾ ഇല്ലാത്ത ഈ ജീവിതം….
പ്രാപ്തി ഇല്ലാത്തവരെ
പറക്കാൻ പഠിപ്പിച്ചു നീ
ഓരോ കിടക്കയുടെ അരികിനെയും
ബലിപീഠമാക്കി നീ

കഴുകി മുത്തുമ്പോഴും
കവിഞ്ഞൊഴുകുന്നു നിൻ കനിവുകൾ

വലിപ്പവും വളർച്ചയും വസന്തവും – നൽകി നീ
അപരനിൽ അതിർത്തികളില്ലാതെ

ഉടലിനോടൊപ്പം ഉയിര്കൊടുക്കണമെന്ന-
ഉടയവന്റെ ഉണർത്തുപാട്ട്
ഉയിരു പോകുന്നവരെയും ഉലയാതെ ഉണർത്തി നീ

വച്ച് വിളമ്പിയ നിൻ ഹ്യദയം
ധാന്യമണിപോലെ നുറുകിട്ടും
നാളെയും നിനക്കു അത്താഴ മുണ്ടെന്ന
നിൻ നിണവഴികളെ ഓർക്കുന്നു ഞാൻ …
വിശക്കുന്നവർക്ക് വേണ്ടി
വാഴ്ത്തി വിളമ്പിയവനോട് വിലപേശി നീ- വീഴുവോളം
മുറിവുണക്കുമ്പോഴും
മനസ്സുണങ്ങണമെന്ന മിഴിവ്
മറയാതിരിക്കട്ടെ മണ്ണോടുചേരുമ്പോഴും ഞങ്ങളിൽ

 ഫാ സോജി ചക്കാലയ്ക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.