1873-ൽ മരണമടഞ്ഞ അഞ്ച് ലൂസിയാന പുരോഹിതന്മാരുടെ നാമകരണ നടപടികൾ ആരംഭിക്കുന്നു

1873- ലെ മഞ്ഞപ്പനി പകർച്ചവ്യാധിയുടെ സമയത്ത് മരണമടഞ്ഞ അഞ്ചു വൈദികരുടെ നാമകരണ നടപടികൾ ആരംഭിച്ചു. ലൂസിയാനയിലെ ബിഷപ്പ് ഫ്രാൻസിസ് മലോൺ ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാന് നേരത്തെ കൈമാറിയിരുന്നു. ജീൻ പിയറി, ജീൻ മാരി ബെയ്‌ലർ, ഫ്രാങ്കോയിസ് ലെ വാസൗട്ട്, ഇസിഡോർ ക്യുമെറൈസ്, ലൂയിസ് മേരി ഗെർഗൗഡ് എന്നീ വൈദികർക്കാണ് മഞ്ഞപ്പനി പകർച്ചവ്യാധിയിൽ ജീവൻ നഷ്‍ടപ്പെട്ടത്.

1873 ഓഗസ്റ്റ് അവസാനം മുതൽ നവംബർ പകുതി വരെ ലൂസിയാനയിലെ ശ്രെവെപോർട്ടിൽ ജനസംഖ്യയുടെ നാലിലൊന്ന് മഞ്ഞപ്പനി മൂലം ഇല്ലാതായി. നിരവധി ആളുകൾ മരിച്ചു വീണു. കൊതുക് പരത്തുന്ന രോഗം പനി, ഓക്കാനം, പേശി വേദന എന്നിവയ്ക്ക് കാരണമാവുകയും കരൾ, വൃക്ക തകരാറുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. രോഗബാധിതരായ ആളുകളെ ശുശ്രൂഷിക്കാൻ പോലും ആളുകൾ ഭയന്നിരുന്ന കാലം. ഈ അവസ്ഥയിൽ രോഗം ബാധിച്ച ആളുകളുടെ കാര്യങ്ങൾ നോക്കുന്നതിനും അവർക്കായി സേവനം ചെയ്യുന്നതിനും നിയോഗിക്കപ്പെട്ടവരാണ് ഈ വൈദികർ. തങ്ങളുടെ ശുശ്രൂഷകളുടെ ഇടയിൽ രോഗബാധിതരായി അവർ മരണമടഞ്ഞു.

ഈ വൈദികർക്ക് തങ്ങൾ മരണത്തിലേക്കാണ് പോകുന്നതെന്ന് അറിയാമായിരുന്നു. എങ്കിലും പകർച്ച വ്യാധി രൂക്ഷമായ സ്ഥലത്ത് പോകുവാൻ അവർ മടി കാണിച്ചില്ല. പലരും രോഗത്തിൽ നിന്നും രോഗികളിൽ നിന്നും ഒളിച്ചോടുമ്പോഴും ഈ വൈദികർ അവിടെ തന്നെ നിന്നു. ജീവൻപോലും നൽകുവാൻ അവർ തയ്യാറായിരുന്നു. യൂണിവേഴ്‌സിറ്റി പ്രൊഫസർ ആയ ചാർലി വൈറ്റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.