ഫാത്തിമ മാതാവും ആദ്യ ശനിയാഴ്ച ആചരണവും 

ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം മൂന്നു ഇടയ കുട്ടികൾക്കു പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ ഫാത്തിമാ സന്ദേശങ്ങളുടെ ചൈതന്യം പൂർണ്ണമായി ഉൾകൊള്ളുന്ന ആദ്യ ശനിയാഴ്ച ആചരണത്തെക്കുറിച്ചു ചിന്തിക്കാം.  സ്വർഗ്ഗരാജ്യം കരസ്ഥമാക്കാൻ അത്യാവശ്യമായ കൃപകൾ  ആദ്യ ശനിയാഴ്ച  ആചരണം വിശ്വസ്തതയോടെ പൂർത്തികരിക്കുന്ന വിശ്വാസികൾക്കു  ഫാത്തിമാ മാതാവ് വാഗ്ദാനം ചെയ്തിരിക്കുന്നു:

“ലോകത്തിൽ യുദ്ധമോ സമാധാനമോ എന്നതു മാതാവിന്റെ വിമലഹൃദയ ഭക്തിയോടൊപ്പം ആദ്യ ശനിയാഴ്ച ആചരണത്തിന്റെ  ഭക്തിപൂർവ്വമായ നിർവ്വഹണത്തെയും ആശ്രയിച്ചിരിക്കുന്നു. അതിനാൽ  ഈ ഭക്തിയുടെ തീവ്രമായ പ്രചരണത്തിനു ഞാൻ ആഗ്രഹിക്കുന്നു. സ്വർഗ്ഗത്തിലുള്ള നമ്മുടെ അമ്മയുടെ ആഗ്രഹവും ഇതാണ് .” – സി. ലൂസി   (മാർച്ച് 19, 1939)

ജൂലൈ മാസത്തിൽ പരിശുദ്ധ മാതാവ് ഫാത്തിമായിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ലൂസിയോടു പറഞ്ഞു, “ഞാൻ വന്നിരിക്കുന്നത് ഒരു കാര്യം ആവശ്യപ്പെടാനാണ്. മാസത്തിലെ ആദ്യ ശനിയാഴ്ച  ലോക പാപങ്ങൾക്കു പരിഹാരമായി പശ്ചാത്തപിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുക. ” ഈ ഭക്താചരണത്തെക്കുറിച്ച്ഫാത്തിമയിൽ മാതാവ് പിന്നീട് സൂചന നൽകുന്നില്ലങ്കിലും 1925 ഡിസംബർ മാസം പത്താം തീയതി പരിശുദ്ധ കന്യകാമറിയം സി. ലൂസിക്ക് സെപ് യിനിൽ വച്ചു പ്രത്യക്ഷയായി അഞ്ചു ആദ്യ ശനിയാഴ്ച ആചരണത്തെക്കുറിച്ചു വിണ്ടും പറയുകയും അതു അനുഷ്ഠിക്കുന്നവർക്കു വലിയ കൃപകളും വാഗ്ദാനം ചെയ്തു.

ഉണ്ണിയേശുവിനെ കൈകളിൽ വഹിച്ചുകൊണ്ടാണ് പരിശുദ്ധ മറിയം ലൂസിക്കു ദർശനമേകിയത് തദവസരത്തിൽ മറിയം സി. ലൂസിയോടു പറഞ്ഞു:

“നിന്റെ പരിശുദ്ധ അമ്മയുടെ ഹൃദയത്തോടു ദയ കാണിക്കുവിൻ.നന്ദി ഹീനരായ മനുഷ്യർ ഓരോ നിമിഷവും കുത്തി മുറിവേൽപ്പിക്കുന്ന മുള്ളുകളാൽ അതു ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രശ്ചിത്ത പ്രവർത്തികളിലൂടെ അവയെ മാറ്റാൻ ആരുമില്ല. ,.”

അതിനുശേഷം പരിശുദ്ധ മറിയം തുടർന്നു :

“എന്റെ പുത്രി , നന്ദിയില്ലാത്ത മനുഷ്യർ ദൈവദൂഷണത്താലും കൃതജ്ഞതയില്ലായ്മയായും ഓരോ നിമിഷവും എന്റെ ഹൃദയത്തെ കുത്തി മുറിവേൽപ്പിക്കുന്ന മുള്ളുകളുടെ ആവരണം  നി   കാണുക.  എന്നെ ആശ്വസിപ്പിക്കാൻ ഒരു ശ്രമം എങ്കിലും നീ നടത്തുമോ. എന്നെ സഹായിക്കുന്നവരുടെ മരണ സമയത്ത് അവരെ സഹായിക്കാൻ ഞാൻ എത്തുമെന്നു നീ അവരോടു പറയുക. തുടർച്ചയായി അഞ്ചു മാസാദ്യ ശനിയാഴ്ചകളിൽ കുമ്പസാരിക്കുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും, ജപമാലയുടെ അഞ്ചു രഹസ്യങ്ങൾ ജപിക്കുകയും ,ജപമാലയുടെ പതിനഞ്ചു രഹസ്യളെ ധ്യാനിക്കാനായി പതിനഞ്ചു മിനിറ്റു സമയം എന്നോടൊപ്പം ചെലവഴിക്കുകയും  ചെയ്യുന്നവരെ ഞാനും സഹായിക്കും.”

ആദ്യ ശനിയാഴ്ച വണക്കം പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃയത്തിനു ഈ നാലു കാര്യങ്ങളും സമർപ്പിക്കുന്നതിൽ അടങ്ങിയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.