ഫാദര്‍ റോയി കാരക്കാട്ടിന്റെ ‘ദ ലാസ്‌റ്റ്‌ ഡ്രോപ്‌’ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഫൈനലില്‍

കപ്പൂച്ചിന്‍  സഭാംഗമായ ഫാദര്‍ റോയി കാരക്കാട്ട്‌ സംവിധാനം ചെയ്‌ത ‘ദ ലാസ്റ്റ്‌ ഡ്രോപ്‌’എന്ന ഹ്രസ്വചിത്രം കല്‍ക്കട്ട ഇന്റര്‍നാഷണല്‍ കള്‍ട്ട്‌ ഫിലിം ഫെസ്റ്റിവലില്‍ ഫൈനലിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

ജലക്ഷാമ ഭീകരതയുടെ നേര്‍ച്ചിത്രങ്ങള്‍ പ്രേക്ഷകരിലേയ്‌ക്ക്‌ എത്തിക്കാനുള്ള പരിശ്രമമാണ്‌ ദ ലാസ്റ്റ്‌ ഡ്രോപ്‌. ആ പരിശ്രമം പൂര്‍ണ്ണമായും  വിജയം കണ്ടു എന്നാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

പ്രകൃതിയും പരിസ്ഥിതിയും എന്ന വിഭാഗത്തിലെ അവസാനഘട്ടത്തിലേയ്‌ക്കാണ്‌ ഈ ഹ്രസ്വചിത്രം മത്സരിച്ചത്‌. റോയി കാരക്കാട്ട്‌ കപ്പൂച്ചിന്‍, എല്‍. ആന്റണി കപ്പൂച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്‌. ഷിനൂബ്‌ ടി. ചാക്കോ, സ്‌മിറിന്‍ സെബാസ്‌റ്റിയന്‍ എന്നിവരുടേതാണ്‌ സിനിമാട്ടോഗ്രഫി. എഡിറ്റിംഗ്‌ ജിബിന്‍ ജോര്‍ജ്‌. ചിത്രത്തിലെ പശ്ചാത്തലസംഗീതം നല്‌കിയിരിക്കുന്നത്‌ നോബിള്‍ പീറ്റര്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.