ഫിലിപ്പീൻസിൽ ജനപങ്കാളിത്തം പരിമിതപ്പെടുത്തി കറുത്ത നസ്രായന്റെ തിരുനാൾ ആഘോഷിക്കും

ഫിലിപ്പീൻസിലെ ഏറ്റവും വലിയ തിരുനാളുകളിൽ ഒന്നായ കറുത്ത നസ്രായന്റെ തിരുനാൾ, കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് ജനപങ്കാളിത്തം പരിമിതപ്പെടുത്തി ആഘോഷിക്കും. സാധാരണയായി ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് ഈ തിരുനാളിനോടനുബന്ധിച്ച് മനിലയിലെത്തുന്നത്.

ജനുവരി ഒൻപതിന് നടക്കുന്ന തിരുനാളിൽ 15 വിശുദ്ധ കുർബാന നടക്കുന്നുണ്ട്. ഓരോന്നിനും 400 പേർക്ക് പങ്കെടുക്കാനുള്ള അനുവാദമേയുള്ളൂ. ആകെ 6,000 പേർക്ക് മാത്രമേ പള്ളിയ്ക്കുള്ളിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കൂ. 30 % പേർക്ക് മാത്രമേ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ അനുവാദം ഉള്ളൂ. അത് അൻപത് ശതമാനം ആക്കുവാൻ സഭാനേതൃത്വം ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

15 വയസ്സിനു താഴെയുള്ളവരോ 65 വയസ്സിനു മുകളിലുള്ളവരോ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, തിരുക്കർമ്മങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.