വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന് നാളെ കൊടി കയറും

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് നാളെ ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ കോടി കയറും. നാളെ രാവിലെ 10: 45 ന് പാലാ രൂപത്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുന്നാളിന് കോടി കയറ്റും. വിശുദ്ധ കുർബാന, സായാഹ്ന പ്രാർത്ഥന, മെഴുകുതിരി- ജപമാല പ്രദിക്ഷണം, അൽഫോൻസാ തീർത്ഥാടനം എന്നിവ ഉണ്ടായിരിക്കും.

തിരുന്നാൾ ദിവസങ്ങളിൽ രാവിലെ 11 ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ വിവിധ രൂപതാധ്യക്ഷന്മാർ വിശുദ്ധ കുർബാന അർപ്പിക്കും. ദിവസവും പുലർച്ചെ 5.15, 6.30, 8.30, 11.00 ഉച്ച കഴിഞ്ഞ് 2.30, 4.00, 5.00 എന്നി സമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

നാളെ ഉച്ച കഴിഞ്ഞ് 3. 30 ന് ജർമനിയിലെ കൊളോൺ അതിരൂപത മെത്രാപോലിത്ത കർദിനാൾ റെയ്‌നർ വോൾക്കിന് സ്വീകരണം നൽകും.

തിരുന്നാൾ ദിവസങ്ങളിൽ സീറോ മലബാർ സീറോ മലങ്കര, ലത്തീൻ റീത്തുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ഭക്തർക്ക് നേർച്ചയപ്പം നേർച്ച എണ്ണ എന്നിവയ്ക്ക് പ്രേത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.