ഫാത്തിമാ ദര്‍ശനത്തിന്റെ സ്മരണ പുതുക്കിയ ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ലക്ഷങ്ങള്‍

ഫാത്തിമയില്‍ മാതാവ് ആറാം തവണ മൂന്നു കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ ദിനമായ ഒക്ടോബര്‍ 13 നോട് അനുബന്ധിച്ച് നടന്ന ജപമാല പ്രദക്ഷിണത്തില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയിലും വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. 1917 ഒക്ടോബര്‍ പതിമൂന്നാം തീയതി മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആയിരക്കണക്കിനാളുകളാണ് അത് ദര്‍ശിച്ചത്.

ജസീന്ത, ഫ്രാന്‍സിസ്, ലൂസി എന്നീ മൂന്ന് ഇടയ കുട്ടികള്‍ക്കാണ് മെയ് മാസം പതിമൂന്നാം തീയതി മുതല്‍ ആറു തവണ മാതാവിനെ കാണാന്‍ സാധിച്ചത്. പിന്നീട് കത്തോലിക്കാസഭയുടെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി ഫാത്തിമ മാറുന്നതിനും ചരിത്രം സാക്ഷിയായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ