കോവിഡിനെതിരെ കരങ്ങളുയർത്തി കുടുംബങ്ങൾ

ലോകത്തിന്റെ നാനാഭാഗത്തുമുള്ള കുടുംബങ്ങൾ ഒരുമിച്ചു ചേർന്ന് രക്ഷകനെ വിളിച്ച് അപേക്ഷിക്കുകയാണ്. കണ്ണിൽ കാണുന്നതും കാതിൽ കേൾക്കുന്നതും ആയ വാർത്തകൾ കുടുംബങ്ങളെ നിരാശയിൽ വീഴ്ത്തുമ്പോൾ തളർന്നു പോകാതിരിക്കാൻ രക്ഷകൻ കൂടെ ആയിരിക്കുവാൻ ഏറ്റവും ആശിക്കുന്ന സമയമാണിത്. ഓരോ കുടുംബത്തിൽ നിന്നും രാവിലെ ഇറങ്ങി പോകുന്നവർ തിരികെ എത്തുന്നതുവരെ പ്രാർത്ഥന മാത്രമാണ് പ്രവാസിയുടെ ആയുധം. ഇവിടെയാണ് കുടുംബം ഒരുമിച്ചുള്ള പ്രാർത്ഥനയ്ക്ക് ദൈവം മറുപടി നൽകുന്നത്.. കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ചുള്ള  ഈ കുടുംബങ്ങളുടെ പ്രാർത്ഥനയിൽ നമ്മുക്കും  ഒത്തുചേരാം.

ഫാ. മാത്യൂസ് പയ്യപ്പിള്ളി എം.സി. ബി. എസ് ന്റെ നേതൃത്വത്തിൽ ആണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങളെ കൂട്ടിച്ചേർത്തു ഈ കുടുംബ പ്രാർത്ഥനാഗാനം നമുക്ക് ലഭ്യമായിരിക്കുന്നത്. ഫാ. മാത്യൂസ് സംഗീതം നൽകിയിരിക്കുന്ന ഈ പ്രാർത്ഥനാ വരികൾ രചിച്ചത് റോസിന പീറ്റി ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.