സന്ന്യാസ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള വ്യാജവര്‍ത്തകള്‍ അപലപനീയം: മേജര്‍ സുപ്പീരിയര്‍മാര്‍

സന്ന്യാസ ജീവിതം നയിക്കുന്നവര്‍ അരക്ഷിതരും അസംതൃപ്തരും ആണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെ അപലപിച്ച് വിവിധ കോണ്‍ഗ്രിഗേഷനിലെ സുപ്പീരിയര്‍മാര്‍. എറണാകുളം പിഒസിയില്‍ നടന്ന കേരളത്തിലെ വിവിധ സുപ്പീരിയര്‍മാരുടെ കോണ്‍ഫ്രന്‍സാണ് ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

ആതുര ശുശ്രൂഷാ, വിദ്യഭ്യാസം, സാമോഹിക സേവനം തുടങ്ങിയ വിവിധ മേഖലകളില്‍ കേരള സഭയിലെ 34000 ത്തോളം സന്യസ്തര്‍ നല്‍കുന്ന സേവനം വളരെ നിര്‍ണ്ണായകമാണ്.പൊതു സമൂഹം നല്‍കുന്ന അംഗീകാരത്തില്‍ സന്തോഷവും നന്ദിയും ഉണ്ടെങ്കിലും അടുത്തകാലങ്ങളിലായി സന്യാസത്തെ വിലകുറച്ച് കാണുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തികൊണ്ട് വരുന്ന പ്രവണത ഏറുകയാണ്. ഇതില്‍ ആശങ്കയും പ്രതിക്ഷേധവും ഉണ്ട്. കെസിഎംഎസ് അറിയിച്ചു. ഏതാനും ചിലരുടെ വാക്കുകള്‍ ഏറ്റെടുത്തു അതിനെ സമാന്യവല്‍ക്കരിക്കുകയും ബ്രഹ്മചര്യ വ്രതത്തെയും അനുസരനത്തെയും അടിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല. സിനിമയിലും സാഹിത്യത്തിലും സന്യസത്തെ വികലമായി ചിത്രീകരിക്കുന്നതും ഏറെ വേദനാജനകമാണ്. കോണ്‍ഫ്രന്‍സ് വ്യക്തമാക്കി.

നിശബ്ധത സന്യാസ്തരുടെ ആത്മീയതയുടെ ഭാഗമായിരിക്കെ അതിനെ ബാലഹീനതയുടെ അടയാളമായി കണക്കാക്കി തങ്ങളെയും കത്തോലിക്കാ സഭയേയും അവഹേളിക്കുവാന്‍ ഇനിയും തുനിഞ്ഞാല്‍ പരസ്യമായി പ്രതിക്ഷേധിക്കുവാനും നിയമ നടപടികള്‍ സ്വീകരിക്കുവാനും കെസിഎംഎസ് നിര്‍ബന്ധിതരാകും. സുപ്പീരിയര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.