വിശ്വാസം ദൈവ ദാനം ആണ്: തോമസ് മാർ കുറിലോസ്

വിശ്വാസം ദൈവ ധാനം ആണെന്നും അത് മനുഷ്യ ബുദ്ധി കൊണ്ട് അളക്കരുതെന്നും തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്. ഭാരങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ചു വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ബുദ്ധികൊണ്ട് മാത്രം ദൈവികരഹസ്യങ്ങളെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ കഴിയുകയില്ല. വിശ്വാസത്തിന്റെ അടിസ്ഥാനം ദൈവിക ജ്ഞാനം ആണ്. ബുദ്ധിയിൽ നിന്ന് വരുന്നത് മാനുഷിക ജ്ഞാനം ആണ്. അൽഫോൻസാമ്മക്ക് ദൈവിക വെളിപാട് ലഭിച്ചിരുന്നു.

ഇന്നത്തെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം വിശ്വാസത്തിന് മുകളിൽ ബുദ്ധി പ്രവർത്തിക്കുന്നതാണ്. വിശ്വസം ബുദ്ധിക്ക് എതിരല്ല, വിശ്വാസവും യുക്തിയും നാണയത്തിന്റെയും ഇരു വശങ്ങൾ പോലെയാണ് എന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.