‘എല്ലാ ക്രിസ്ത്യാനികൾക്കും ഒരു മിഷനറി ഡിഎൻഎ ഉണ്ട്’: നൈജീരിയൻ ബിഷപ്പ്

എല്ലാ ക്രിസ്ത്യാനികൾക്കും ഒരു മിഷനറി ഡിഎൻ‌എ ഉണ്ടെന്ന് നൈജീരിയയിലെ അബുജ അതിരൂപതാ ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ലോക മിഷൻ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“രക്ഷയുടെ സുവിശേഷം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പ്രഖ്യാപിക്കാൻ അവൻ നിങ്ങളെയും എന്നെയും അയയ്ക്കുന്നു. ഓരോ ക്രിസ്ത്യാനിക്കും ഒരു മിഷനറി ഡിഎൻ‌എ ഉണ്ട്. മിഷനറിമാർ തങ്ങളുടെ ശുശ്രൂഷ രഹസ്യമായി നിർവഹിക്കാനും പ്രസംഗിക്കാനും നിർബന്ധിതരായിരിക്കുന്ന നൈജീരിയ പോലുള്ള രാജ്യങ്ങൾക്കായും പള്ളികൾ പണിയാൻ ഭൂമിപോലും കണ്ടെത്താൻ കഴിയാത്ത രാജ്യങ്ങൾക്കായും  പ്രാർത്ഥിക്കണം,” -അദ്ദേഹം പറഞ്ഞു.

നൈജീരിയയിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ച എണ്ണമറ്റ മിഷനറിമാരുടെ കഷ്ടപ്പാടുകളുടെയും സമർപ്പണത്തിന്റെയും ഗുണഭോക്താക്കളാണ് നമ്മൾ. സാധ്യമായ ഏറ്റവും സമാധാനപരമായ രീതിയിൽ നീതിയ്ക്ക് വേണ്ടി ശബ്‍ദമുയർത്തണമെന്ന് അദ്ദേഹം യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. എന്നാൽ രാഷ്ട്രീയ നേതാക്കളോട് ചെറുപ്പക്കാരുടെ ശബ്ദം കേൾക്കണമെന്നും അവരുടെ ഹൃദയം കഠിനമാക്കരുതെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.