കോവിഡ് ഭീതിയിൽ വലയുന്ന ഭാരതത്തിനായി 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധന

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുമായി പൊരുതുന്ന ഭാരതത്തിനായി വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ മിനിസ്ട്രികളുടെ സംയുക്താഭിമുഖ്യത്തിൽ 72 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടരുന്നു. മെയ് രണ്ടിനാണ് ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ കാർമികത്വത്തിൽ ദിവ്യകാരുണ്യ ആരാധന ആരംഭിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നുകൊണ്ട് വിവിധ മിനിസ്ട്രികൾ ഓരോ മണിക്കൂർ വീതം നേതൃത്വം നൽകും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പ്രാർത്ഥനകൾ ക്രമീകരിച്ചിരിക്കുന്നത്. മലയാളത്തിലുള്ള ആരാധനയ്ക്ക് ശാലോം, ജീസസ് യൂത്ത്, ക്രിസ്റ്റീൻ, എയ്ഞ്ചൽസ് ആർമി, മരിയൻ ഇന്റർസെഷൻ ടീം, മമ്മ മേരി അഖണ്ഡ ജപമാല ടീം, അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രി, അഗാപ്പെ ഇന്റർനാഷണൽ കാത്തലിക് മിനിസ്ട്രി, മിഷണറീസ് ഓഫ് അപ്പസ്‌തോലിക് ഗ്രേസ്, സ്വർഗദർശൻ, ഡിവിന മിസെറികോർഡിയ ഇന്റർസെഷൻ ടീം എന്നിവരാണ് നേതൃത്വം നൽകുക. രോഗികൾ, ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ എന്നിവർക്കായി ആരാധനയിൽ പ്രത്യേകം പ്രാർത്ഥനകളുയരും.മേയ് അഞ്ച് രാവിലെ 6.30നു അഖണ്ഡ ദിവ്യകാരുണ്യ ആരാധനയ്ക്ക് സമാപനമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.