രാജ്യത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് എത്യോപ്യൻ ബിഷപ്പുമാർ

പ്ലീനറി അസംബ്ലിയിൽ രാജ്യത്ത് 13 മാസത്തെ യുദ്ധം മൂലമുണ്ടായ മാനുഷിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനു വേണ്ടി സമാധാനത്തിനായി ആഹ്വാനം ചെയ്ത് എത്യോപ്യൻ ബിഷപ്പുമാർ. സമാധാനത്തിനായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ബിഷപ്പുമാർ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

വടക്കൻ മേഖലയിലെ ഫെഡറൽ സൈനിക താവളങ്ങൾക്കെതിരായ ആക്രമണത്തെ തുടർന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടിനെതിരെ (ടിപിഎൽഎഫ്) ആക്രമണം ആരംഭിച്ചതിനു ശേഷമാണ് 2020 നവംബർ നാലിന് യുദ്ധം ആരംഭിച്ചത്. ഈ പോരാട്ടം വംശീയാധിഷ്‌ഠിത സൈനികരും എറിത്രിയൻ സായുധസേനയും ഉൾപ്പെടുന്ന വ്യാപകമായ സംഘട്ടനമായി വളർന്നു. ഇരുവശത്തും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇതിനൊരു ശാശ്വതപരിഹാരം കാണണമെന്നാണ് എത്യോപ്യൻ ബിഷപ്പുമാർ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.