ഭീകരവാദത്തെ ഉന്മൂലനം ചെയ്യണം: കൊളംബോയിലെ അപ്പസ്തോലിക സ്ഥാനപതി

ഭീകരവാദത്തെ ഉന്മൂലനം ചെയ്യുവാന്‍ ആവശ്യമായതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊളംബോയിലെ അപ്പസ്തോലിക സ്ഥാനപതി മോണ്‍. പിയറി ഗുയെൻ വാൻ ടോട്. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി നടത്തിയ അനുസ്മരണ ശുശ്രൂഷയിലാണ് അദ്ദേഹം തീവ്രവാദത്തെ ഉന്മൂലനം ചെയ്യുവാന്‍ ആഹ്വാനം ചെയ്തത്.

ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് മെയ് 21-ാം തീയതി എല്ലാ ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടത്തപ്പെട്ടു. ദിവ്യബലി മദ്ധ്യേ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവരെയും വിശുദ്ധരായാണ് കാണുന്നതെന്ന് കൊളംബോ മെത്രാപ്പോലിത്താ കർദ്ദിനാൾ രഞ്ജിത്ത് അഭിപ്രായപ്പെട്ടു.

2004-ല്‍ തെക്കുകിഴക്കൻ ഏഷ്യയിലുണ്ടായ സുനാമി ദുരന്തത്തിൽ 40,000 പേരാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്. 2009-ല്‍ തമിഴ് വിഘടനവാദികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ 60,000 ജനങ്ങളുടെ ജീവൻ ബലിയാക്കപ്പെട്ടു. ഇപ്പോൾ ശ്രീലങ്കയിൽ നടന്ന ഈ ബോംബാക്രമണം ശ്രീലങ്ക നാടിന്‍റെ ചരിത്രത്തിൽ കറുത്ത അടയാളങ്ങള്‍ സൃഷ്ടിച്ചതായി വാർത്തകൾ വ്യക്തമാക്കുന്നു.