ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അച്ചീവേഴ്സ് ഫോറം സമർപ്പിക്കുന്ന ദേശീയ സ്വഛതാ അവാർഡിന് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അർഹനായി.
ഇന്ത്യയിലെ വിവിധ മേഖല കളിലെ പ്രഗത്ഭരായ നൂറ് സിഇഒമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഫാ. സി. സി. ജോണിന് ഇന്ത്യൻ അച്ചീവേഴ്സ് അവാർഡ് ഫോർ എക്സലൻസ് എന്ന പേരിൽ ദേശീയ സ്വഛതാ പുരസ്കാരം നൽകുന്നതെന്ന് ഇന്ത്യൻ അച്ചീ വേഴ്സ് ഫോറം എകസിക്കുട്ടീവ് ഡയറക്ടർ ഹരീഷ് ചന്ദ്ര പറഞ്ഞു. നേരത്തേ ദേശീയ തലത്തിൽ 85. 67 ശതമാനം റാങ്കിംഗോടെ ട്രാൻസ്ഫോർമിംഗ് എഡ്യുക്കേറ്റർ പുരസ്കാരവും ഫാ. ജോണിനു ലഭിച്ചിരുന്നു.
2018ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ഫാ. സി.സി. ജോൺ സ്കൂളിൽ നടപ്പാക്കി വരുന്ന നൂതന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരത്തിന് അർഹത നേടിയത്.
സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ നടപടികൾ, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ സ്വഛതാ പരിപാടി, സ്കൂൾ റേഡിയോ, ലക്ഷം പുസ്തക പരിപാടി, ക്ലാസ് ഗാർഡൻ, എല്ലാ ക്ലാസിലും ഗ്രന്ഥശാല, ശാസ്ത്ര പരിപാടികൾ, പാഥേയം ഉച്ചഭക്ഷണ പരിപാടി, ഹ്രസ്വ ചലച്ചിത്ര നിർമാണവും ഫിലിം ഫെസ്റ്റി വലും തുടങ്ങിയ ശ്രദ്ധേയ പരിപാടികൾ വിദ്യാർഥികളിൽ ചെലുത്തിയ സ്വാധീനം അവാർഡിന് പരിഗണിക്കപ്പെട്ടത്.
അക്ഷര പുരസ്കാരം, പ്രവാസി പുരസ്കാരം, പിഎംവി അധ്യാപക പുരസ്കാരം തുടങ്ങിയ അവാർഡു കൾക്കും ഫാ. സി. സി. ജോൺ അർഹനായിട്ടുണ്ട്. നാളെ ഡൽഹിയിൽ നടക്കുന്ന ദേശീയ സ്വഛതാ സമ്മിറ്റിൽ അവാർഡ് സമ്മാനിക്കും.