“നിങ്ങളൊരു കൊലപാതകിയാണ്” – അർജന്റീനയുടെ പ്രസിഡന്റിനോട് മെക്സിക്കൻ നിർമ്മാതാവും നടനുമായ എഡ്വേർഡോ വെറെസ്റ്റെഗുയി  

“നിങ്ങളൊരു കൊലപാതകിയാണ്” – മെക്സിക്കൻ നിർമ്മാതാവും നടനും ജീവന്റെ സംരക്ഷകനുമായി അറിയപ്പെടുന്ന എഡ്വേർഡോ വെറെസ്റ്റെഗുയി അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിനെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്. അർജന്റീനയിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയതിനെ തുടർന്ന് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്.

“നിങ്ങൾ ഒരു കൊലപാതകിയാണ്. ഈ നിയമം നടപ്പിലാക്കിയതിന് എത്ര നാണയങ്ങൾ അവർ നിങ്ങൾക്ക് നൽകി. ഒരു പ്രസിഡന്റിന് തന്റെ രാജ്യത്തെ ഏറ്റവും ദുർബലരായവരെ പോലും പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ, പിന്നെ ആരെയാണ് പ്രതിരോധിക്കാൻ പോകുന്നത്? നിങ്ങൾക്ക് മറ്റൊരാളുമായി യുദ്ധം ചെയ്യണമെങ്കിൽ, നിങ്ങളോട് ഒപ്പം നിൽക്കുന്നവരോട് ചെയ്യുക. നിരപരാധികളായ കുഞ്ഞുങ്ങളെയല്ല കൊന്നൊടുക്കേണ്ടത്,” – അദ്ദേഹം തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ പറഞ്ഞു.

ഈ ഡിസംബർ 30 -നാണ് 12 മണിക്കൂർ ചർച്ചയ്ക്ക് ശേഷം, അർജന്റീന സെനറ്റ് രാജ്യത്ത് ഗർഭച്ഛിദ്രം നിയമവിധേയമാക്കി അംഗീകരിച്ചത്. ഡിസംബർ 11 -ന് ചേംബർ ഓഫ് ഡെപ്യൂട്ടീസ് ഈ ബില്ലിന് മുമ്പ് അംഗീകാരം നൽകിയിരുന്നു. എഡ്വേർഡോ വെറെസ്റ്റെഗുയി അർജന്റീന പ്രസിഡന്റിനോട് പറഞ്ഞു: “താമസിയാതെ നിങ്ങൾ ജയിലിൽ കഴിയേണ്ടിവരും. കാരണം, നിങ്ങളൊരു കൊലപാതകിയാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.