എഡിത്ത് സ്റ്റേൻ: സംവാദത്തിന്റെയും പ്രത്യാശയുടെയും വനിത

ആവിലായിലെ വിശുദ്ധ തെരേസയുടെ രചനകൾ വായിച്ചറിഞ്ഞ് കത്തോലിക്കാ വിശ്വാസത്തിലേക്കും പിന്നീട് സമർപ്പിത ജീവിതത്തിലേക്കും തിരിഞ്ഞ വ്യക്തിയാണ് ജെർമൻ-ജൂവിഷ് തത്വശാസ്ത്ര്രഞ്ജയായിരുന്ന എഡിത്ത് സ്റ്റേൻ ( 12 Oct 1891 – 9 Aug 1942).

1922 ജനുവരി ഒന്നിന് മാമ്മോദീസ സ്വീകരിച്ച സ്റ്റേൻ കർമ്മലസഭയുടെ ഭാഗമാകാൻ ആഗ്രഹിച്ചപ്പോൾ അധികാരികൾ എതിർത്തു. എങ്കിലും ആഗ്രഹം ഉപേക്ഷിക്കാതിരുന്ന സ്റ്റേൻ 1934 ഒക്ടോബർ 14 ന് സഭയിൽ അംഗമായി. ബനഡിക്ട ഓഫ് ദ ക്രോസ് എന്നാണ് അവർ ഇപ്പോൾ അറിയപ്പെടുന്നത്. കാരണം എല്ലാത്തിലും നമുക്കാശ്രയിക്കാവുന്നത് യേശുവിന്റെ കുരിശാണെന്ന് അവർ മനസ്സിലാക്കിയിരുന്നു, മറ്റുള്ളവരോട് പറഞ്ഞിരുന്നു.

1938 ൽ നാസി ആക്രമണത്തെ തുടർന്നായിരുന്നു സിസ്റ്ററുടെ അന്ത്യം.   യഹൂദരും അവരുടെ സിനഗോഗുകളും ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു അത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.