ശ്രീകാകുളം രൂപതയ്ക്ക് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം രൂപതയ്ക്ക് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററിനെ നിയമിച്ചു. വിശാഖ പട്ടണം ആർച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പുവിനെയാണ് ശ്രീകാകുളം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്.

ബിഷപ്പ് ഡോ. എ.സി ഇന്നയ്യാ വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം. പ്രായാധിക്യത്തെ തുടർന്നാണ് ബിഷപ്പ് ഇന്നയ്യ വിരമിച്ചത്. സി.ബി.സി.ഐ യുടെ സെക്രട്ടറിയായും സേവനം ചെയ്ത വ്യക്തിയാണ് ബിഷപ്പ് പ്രകാശ് മല്ലവരപ്പു. 2012 ൽ ബനഡിക്ട് പതിനാറാമൻ പാപ്പായാണ് അദ്ദേഹത്തെ വിശാഖ പട്ടണം ബിഷപ്പായി നിയമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.