ദൈവത്തെക്കുറിച്ച് പരാമർശം പാടില്ല: അധ്യാപകർക്ക് താക്കീതുമായി ചൈനീസ് സർക്കാർ

ക്ലാസ് മുറികളിൽ ദൈവത്തെക്കുറിച്ചു പഠിപ്പിക്കുന്ന അധ്യാപകരെ ജോലിയിൽ നിന്നും നീക്കം ചെയ്യാൻ നിർദ്ദേശിച്ച് ചൈനീസ് സർക്കാർ. ദൈവത്തോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഇല്ലാതാക്കുന്നതിന് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികളെന്ന് വിശ്വാസികൾ ചൂണ്ടിക്കാണിക്കുന്നു.

ബിറ്റർ വിന്റർ ആണ് സർക്കാരിന്റെ പുതിയ ഉത്തരവിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ലേഖനത്തിലാണ് അധ്യാപകർക്കുമേലുള്ള നിയന്ത്രണങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. ഈ പുതിയ നിയമപ്രകാരം അധ്യാപകർ ക്ലാസ്സ്‌ മുറികളിൽ കർശന നിരീക്ഷണത്തിനു വിധേയമാകും. ജാധിപത്യം, വിശ്വാസം, മതം, ഭരണകൂടത്തിന് എതിരായുള്ള പഠിപ്പിക്കലുകൾ തുടങ്ങിയവ നിരീക്ഷിക്കുന്നതിനാണ് പുതിയ നിയമം എന്നാണ് സർക്കാർ വാദമെങ്കിലും അക്ഷരാത്ഥത്തിൽ മതവിശ്വാസങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് ചൈനയിലെ വിശ്വാസികൾ വെളിപ്പെടുത്തുന്നു

അടുത്തിടെ കുറേയധികം അധ്യാപകരെ ഇത്തരത്തിൽ താക്കീത് ചെയ്തുവെന്നാണ് റിപ്പോർട്ട്. അധ്യാപകർക്ക് പ്രതികരിക്കണമെന്നുണ്ടെങ്കിൽ തന്നെയും പിന്നീട് ജോലി ഇല്ലാത്ത അവസ്ഥയിൽ കഴിയേണ്ടിവരുന്ന കാര്യമോർത്ത് അവര്‍ ഇതെല്ലാം സഹിക്കുകയാണ് എന്നാണ് റിപ്പോർട്ട് തെളിയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.