ഇടയക്കുട്ടികളെപ്പോലെ നിങ്ങളുടെ ജീവിതം ദൈവത്തിനു സമര്‍പ്പിക്കുക – ഫ്രാന്‍സിസ് പാപ്പ

ഫാത്തിമായിലെ പുതിയ വിശുദ്ധരുടെ മാതൃക പിന്‍ചെന്ന് ദൈവത്തിനു സ്വജീവിതങ്ങള്‍ പുനപ്രതിഷ്ഠിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. ഫ്രാന്‍സിസ്‌കോയുടെയും ജസീന്തയുടെയും വിശുദ്ധപദ പ്രഖ്യാപന ചടങ്ങുകള്‍ക്ക് ഫാത്തിമായില്‍ എത്തിയ നാല് ലക്ഷത്തോളം തീര്‍ത്ഥാടകരോടാണ് മാര്‍പാപ്പ ഇത് പറഞ്ഞത്.

”നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ഫാത്തിമായിലെ ഇടയക്കുട്ടികളോട് മാതാവ് ചോദിച്ച ചോദ്യമാണിത്: ”നിങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കാന്‍ നിങ്ങള്‍ ഒരുക്കമാണോ?” ഇന്ന് പരിശുദ്ധ അമ്മ ഈ ചോദ്യം നമ്മോടും ആവര്‍ത്തിക്കുന്നു. നാം കൊടുക്കുന്ന ഉത്തരം ‘അതേ’ എങ്കില്‍ തീര്‍ച്ചയായും വിശുദ്ധ ജീവിതത്തിന് നാമും ഉടമകളാകും.”
പരിശുദ്ധ അമ്മയുടെ നിരന്തര മാദ്ധ്യസ്ഥം ഈ വിശുദ്ധ ജീവിതപാതയില്‍ നമുക്കു കരുത്തേകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.