കമ്മ്യൂണിസം സഭയുടെ ശത്രുവാണെന്നു പറഞ്ഞ വൈദികന് വധഭീഷണി

കാരിത്താസ് ലുറിനോയുടെ സെക്രട്ടറി ജനറലായ ഫാ. ഒമർ സാഞ്ചസ് പോർട്ടിലോയ്ക്ക് അജ്ഞാതരുടെ വധഭീഷണി. മെയ് 23-ന്, കമ്മ്യൂണിസം സഭയുടെ ശത്രുവാണെന്നും നിരവധി പെറുവിയൻ മിഷനറിമാരെ ഷൈനിംഗ് പാത്ത് തീവ്രവാദ ഗ്രൂപ്പാണ് കൊലപ്പെടുത്തിയതെന്നും കുർബാനയ്ക്കിടെയുള്ള സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെയുള്ള വധഭീഷണി.

പെറുവിലെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം തിരഞ്ഞെടുപ്പ് റൗണ്ടിന് രണ്ടാഴ്ച മുമ്പ് ഫാ. ഒമർ നടത്തിയ പ്രസ്താവന നിർണ്ണായകമാണ്. പെറുവിലെ ആയിരക്കണക്കിന് ദരിദ്രരായ ജനങ്ങൾക്കുവേണ്ടി സേവനം ചെയ്യുന്ന വ്യക്തിയാണ് ഈ വൈദികൻ. വധഭീഷണികൾ ലഭിച്ചതിനുശേഷം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഒരു പ്രസിദ്ധീകരണത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: “സത്യം സംസാരിച്ചു, കത്തോലിക്കാ സഭ പഠിപ്പിക്കുന്ന കാര്യങ്ങൾ മാത്രമേ ഞാൻ പഠിപ്പിച്ചിട്ടുള്ളൂ.”

1990-ൽ ഷൈനിംഗ് പാത്ത് തീവ്രവാദ ഗ്രൂപ്പ് കൊലപ്പെടുത്തിയ സി. മരിയ അഗസ്റ്റീന റിവാസ് ലോപ്പസിന്റെ രക്തസാക്ഷിത്വത്തിന് ശനിയാഴ്ച ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയിരുന്നു. ഈ തീവ്രവാദ ഗ്രൂപ്പ് പെറുവിൽ രാജ്യത്തുടനീളം പതിനായിരക്കണക്കിന് പേരെയാണ് കൊലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.