മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു 

രാജ്യത്തിൻറെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വിവിധ വിഷയങ്ങളിൽ അഗാധമായ ജ്ഞാനമുള്ള വ്യക്തിയായിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികായൻ ആയിരുന്ന അദ്ദേഹത്തിൻറെ നിര്യാണം രാഷ്ട്രത്തിന് വലിയ നഷ്ടമാണ്.

രാജ്യത്തിൻറെ മൂന്ന് പ്രധാനമന്ത്രിമാരോടൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻറെ ഭരണരംഗത്ത് വിവിധതലങ്ങളിൽ പ്രശോഭിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.  പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നതായി ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസ്താവിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.