ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളിയുടെ എൺപത്തി ഒൻപതാം ചരമവാർഷികം നാളെ

ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളിയച്ചൻറെ എൺപത്തി ഒൻപതാം ചരമവാർഷികാചരണം നാളെ കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻ പള്ളിയിൽ നടക്കും. ധന്യനായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഉള്ള ആദ്യ ചരമവാര്‍ഷികാചരണം ആണ് ഇത്.

നാളെ രാവിലെ 10 .30 നു നടക്കുന്ന കുർബാനയിൽ എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മാനത്തോടത്ത് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് കബറിട പ്രാർത്ഥനയും സ്‌നേഹവിരുന്നും നടക്കും.

ആതുര സേവനം ലക്ഷ്യം വെച്ചുകൊണ്ട് എസ് ഡി സന്യാസസമൂഹം ആരംഭിച്ച വർഗ്ഗീസ് പയ്യപ്പിള്ളിയച്ചൻ 1929 ഒക്ടോബർ അഞ്ചിനാണ് മരണമടഞ്ഞത്. ഈ വർഷം ഏപ്രിൽ 18 നു ആണ് അദ്ദേഹത്തെ ധന്യൻ പദവിയിലേക്ക് ഉയർത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.