വി. കുര്‍ബാനയും അനുദിന വചനവും: ഡിസംബര്‍ 14

“ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു”, ദൈവേഷ്ഠ പ്രകാരം ഈശോയെ ഉദരത്തിൽ സ്വീകരിച്ച മറിയത്തിന്റെ സ്തോത്രഗീതമാണിത്. ശക്തനായവൻ നമുക്കും വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു.

പരിശുദ്ധ ബലിപീഠത്തിൽ കൂദാശ ചെയ്യപ്പെടുന്ന അപ്പവും വീഞ്ഞും തന്റെ ശരീര രക്തങ്ങളാക്കിത്തീർക്കുന്നതും, അത് നമുക്ക് ഭക്ഷണമായി തരുന്നതും അങ്ങനെ ഈശോ തന്നെ നമ്മുടെ ഉള്ളിൽ വന്നു വസിക്കുന്നതുമെല്ലാം ബലഹീനരായ നമുക്കു വേണ്ടി ശക്തനായവൻ ചെയ്ത വലിയ കാര്യമാണ്. കുർബാനയുടെ വലിമ തിരിച്ചറിഞ്ഞ് മറിയത്തെപ്പോലെ ശക്തനായവന് സ്തോത്രഗീതം പാടാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.