വി. കുര്‍ബാനയും അനുദിന വചനവും: ഡിസംബര്‍ 10

ഫാ. ആൽവിൻ MCBS

എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവർത്തികൾ ചെയ്യും. ഈശോയിൽ വിശ്വസിക്കുന്നവരായി നാം മാറുന്നത് അവൻ ചെയ്ത പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് വഴിയാണ്. ഈശോ ചെയ്ത ഏറ്റവും മഹനീയമായ പ്രവർത്തിയാണ് പരിശുദ്ധ കുർബാന സ്ഥാപനം.

ഈശോയിൽ യഥാർത്ഥ വിശ്വാസം ഉണ്ടെങ്കിൽ നാമും ഈശോ സ്വന്തം ജീവൻ തന്നെ കുർബാനയാക്കി പകർത്തിയതുപോലെ നാമും നമ്മുടെ ജീവിതത്തിലൂടെ കുർബാന സ്ഥാപിക്കുന്നവരാകണം. ഈശോ തന്നെത്തന്നെ മറ്റുള്ളവർക്കായി പങ്കുവച്ച് കുർബാനയായതുപോലെ, നമ്മുടെ ജീവിതവും അപരർക്കായി പങ്കുവച്ച് കുർബാനയുടെ ജീവിതമാകണം. ദൈവാലയത്തിൽ ബലിപീഠത്തിൽ ആഘോഷിച്ച് സ്വീകരിക്കുന്ന കുർബാന നമ്മുടെ ജീവിതമായിത്തീരട്ടെ.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.