വിശുദ്ധ കുര്‍ബാനയും അനുദിനവചനവും: മാര്‍ച്ച് 09 മത്തായി 6:9-15

“സ്വര്‍ഗ്ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” (മത്തായി 6:9-10).

അമ്പതുനോമ്പ്, സ്വർഗ്ഗസ്ഥനായ പിതാവായ ദൈവത്തെ നിരന്തരം വിളിച്ചപേക്ഷിക്കേണ്ട അവസരമാണ്. ഈശോ പഠിപ്പിച്ച പ്രാർത്ഥന ആയതുകൊണ്ടുതന്നെ നമ്മുടെ പ്രാർത്ഥനകളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നതും ഈ പ്രാര്‍ത്ഥന തന്നെ. അതുകൊണ്ടുതന്നെയാണ് പരിശുദ്ധ കുർബാനയുടെ ആരംഭത്തിലും കുർബാന സ്വീകരണത്തിന് ഒരുക്കമായും ഹൂത്താമ്മ പ്രാർത്ഥനയ്ക്ക് മുമ്പായും “സ്വർഗ്ഗസ്ഥനായ പിതാവേ” എന്നുവിളിച്ച് നാം പ്രാർത്ഥിക്കുന്നത്.

ഈശോ, തന്റെ ജീവിതയാത്രയിലെപ്പോഴും പിതാവായ ദൈവത്തോട് സംവദിച്ചുകൊണ്ട് യാത്ര ചെയ്തതുപോലെ നമുക്കും “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന പലവുരു ഉരുവിട്ടുകൊണ്ട് ഈ നോന്പുകാലത്ത് പിതാവായ ദൈവവുമായി നിരന്തരം സംഭാഷിക്കാം.

ഫാ. ആല്‍വിന്‍ എം.സി.ബി.എസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.